തോമസ് ചാണ്ടിയുടെ രാജി ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന

By BINDU PP .14 Nov, 2017

imran-azhar

 

 

 

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി ഇന്നുതന്നെ മുഖ്യമന്ത്രി എഴുതിവാങ്ങിയേക്കും. എകെജി സെന്ററില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയും കൊടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച്ച നടത്തുകയാണ്. തോമസ് ചാണ്ടിക്കെതിരെയുളള ഹൈക്കോടതി പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ഇനിയും അദ്ദേഹത്തെ തുടരാന്‍ അനുവദിച്ചാല്‍ മുന്നണിയില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനേക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും എന്നതാണ് പാര്‍ട്ടിയെ കുഴക്കുന്ന ഘടകം.കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ച തോമസ് ചാണ്ടിക്ക് കനത്ത തിരിച്ചടി ലഭിച്ചിരുന്നു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ പോകുമെന്നായിരുന്നും തോമസ് ചാണ്ടിയോട് അടുത്തവൃത്തങ്ങള്‍ നല്‍കിയ സ്ഥിരീകരണം. ഇതേത്തുടര്‍ന്ന് രാത്രി ദില്ലിയിലേക്ക് ചാണ്ടി വിമാന ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കി എന്ന് റിപ്പോര്‍ട്ടറിന് വിവരം ലഭിച്ചു. മാത്രമല്ല, തോമസ് ചാണ്ടിയോട് അടിയന്തിരമായി തിരുവന്തപുരത്ത് എത്താനും നിര്‍ദ്ദേശമുണ്ട്. ഇതനുസരിച്ച് ചാണ്ടി പുറപ്പെട്ടു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.കായല്‍ കൈയേറ്റ വിഷയത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച മന്ത്രി തോമസ് ചാണ്ടിക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചത്. ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. അതിരൂക്ഷമായ വിമര്‍ശനങ്ങളോടെയാണ് ഹര്‍ജി കോടതി തള്ളിയിരിക്കുന്നത്. ജസ്റ്റിസുമാരായ പിഎന്‍ രവീന്ദ്രന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

 

OTHER SECTIONS