തൂത്തുക്കുടി കസ്റ്റഡി മരണം: സി ബി ഐ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

By Online Desk.09 07 2020

imran-azhar

 ചെന്നൈ : തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ അച്ഛനും മകനും പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ സി ബി ഐ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരു സംഘത്തെ സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കേസ് സി ബി ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം ഇന്നലെ സി ബി ഐക്ക് കൈമാറിയത്.


ലോക്ക്ഡൗണ്‍ ലംഘിച്ച് കടകള്‍ തുറന്നെന്നാരോപിച്ചാണ് പി ജയരാജിനെയും മകന്‍ ബെന്നിക്സിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. സത്താന്‍ങ്കുളം പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദനത്തിനിരയായ ഇരുവരും ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് രാജ്യമൊട്ടാകെ പ്രതിഷേധം ഉയര്‍ന്നു. ഇതോടെ കേസ് സി ബി ഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

 

 

 

OTHER SECTIONS