പ്രളയബാധിത മേഖലകളിൽ മൂന്ന് മാസം സൗജന്യ റേഷൻ വിതരണം

By Sooraj Surendran.13 08 2019

imran-azhar

 

 

തിരുവന്തപുരം: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി ഭക്ഷ്യമന്ത്രി പി.തിലോത്തമൻ. സംസ്ഥാനത്തെ പ്രളയബാധിത മേഖലയിലെ കുടുംബങ്ങൾക്ക് മൂന്നുമാസം സൗജന്യ റേഷൻ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി അധികധാന്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തയച്ചതായും മന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് നിലവിൽ ഭക്ഷ്യ ധാന്യങ്ങൾക്ക് ക്ഷാമമില്ലെന്നും മന്ത്രി വ്യക്തമാക്കി.

OTHER SECTIONS