മലപ്പുറത്ത് മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാനില്ല; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം

മൂന്നുപേരും സുഹൃത്തുക്കളാണ്. മാറഞ്ചേരി സ്വദേശികളായ മുഹമ്മദ് ആദിൽ (15), മുഹമ്മദ് നസൽ (15), ജഗനാഥൻ (15) എന്നിവരെയാണ് കാണാതായതെന്ന് പൊലീസ് പറഞ്ഞു.

author-image
Greeshma Rakesh
New Update
മലപ്പുറത്ത് മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാനില്ല; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം

മലപ്പുറം: മലപ്പുറത്ത് മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാനില്ല. മലപ്പുറം മാറഞ്ചേരിയിലാണ് മൂന്ന് വിദ്യാർത്ഥികളെയാണ് കാണാതായത്. മൂന്നുപേരും സുഹൃത്തുക്കളാണ്. മാറഞ്ചേരി സ്വദേശികളായ മുഹമ്മദ് ആദിൽ (15), മുഹമ്മദ് നസൽ (15), ജഗനാഥൻ (15) എന്നിവരെയാണ് കാണാതായതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച്ച വൈകുന്നേരം മുതലാണ് ഇവരെ കാണാതായതെന്ന് ബന്ധുക്കൾ പറയുന്നു. മാറഞ്ചേരി സര്‍ക്കാര്‍ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികളാണ് ഇവർ. ഒരേ ക്ലാസിലാണ് പഠിക്കുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

അതെസമയം കുട്ടികൾ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിൽ എത്തിയിരുന്നതുവെന്ന് പൊലീസ് പറയുന്നു. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ അടക്കം ഉപയോഗിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

kerala police malappuram students missing case