By Web Desk.06 05 2022
ചെന്നൈ: തഞ്ചാവൂരിലെ ഒരത്തനാട്ടില് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധ. മൂന്ന് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗവ. വെറ്ററിനറി കോളജിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മൂവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ണെന്ന് അധികൃതര്‍ അറിയിച്ചു.
കന്യാകുമാരി സ്വദേശി പ്രവീണ്‍, പുതുക്കോട്ട സ്വദേശി പരിമളേശ്വരന്‍, ധര്‍മപുരി സ്വദേശി മണികണ്ഠന് എന്നീ മൂന്ന് വിദ്യാര്‍ഥികളാണ് അടുത്തുള്ള ഫാസ്റ്റ് ഫുഡ് സെന്ററില്‍ നിന്ന് ചിക്കന്‍ ഷവര്‍മ കഴിച്ചത്.
ഭക്ഷണം കഴിച്ചശേഷം വിദ്യാര്‍ഥികള്‍ ഹോസ്റ്റലിലേക്കു മടങ്ങി. എന്നാല്‍ മിനിറ്റുകള്‍ക്കകം വിദ്യാര്‍ഥികള്‍ക്കു ഛര്‍ദ്ദി ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായി. ഉടന്‍ കോളജ് അധികൃതരെ വിവരമറിയിക്കുകയും സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
ഭവത്തില്‍ ഒരത്തനാട് പൊലീസ് കേസെടുത്തു.