മരിക്കാനായി പല വഴി തെരഞ്ഞെടുത്തു പക്ഷേ എല്ലാം പാളിപ്പോയി;ഒടുവില്‍ യുവതി ചെയ്തതിങ്ങനെ...

By anju np.17 May, 2018

imran-azhar

തൃക്കരിപ്പൂർ: ആത്മഹത്യയ്ക്കു തവണ ശ്രമിച്ചിട്ടും മരിച്ചില്ല. ഒടുവിൽ യുവതി തൂങ്ങി മരിച്ചു. തൃക്കരിപ്പുർ എടാട്ടുമ്മല്ലിലെ ലക്ഷ്മണൻശ്യാമള ദമ്പതികളുടെ മകൾ കെ വി ശ്യാമ (30) യാണു തൂങ്ങി മരിച്ചത്. പാലത്തിന് മുകളിൽ നിന്നും ചാടിയിട്ടും കൈ ഞരമ്പ് മുറിച്ചിട്ടും മരണം സംഭവിക്കാത്തതിനെത്തുടർന്നാണ് യുവതി തൂങ്ങി നരിച്ചത്.

 

ആഴ്ചകൾക്കു മുമ്പ് യുവതി തൃക്കരിപ്പൂർ തട്ടാർക്കടവ് പാലത്തിനു മുകളിൽ നിന്നു താഴേയ്ക്കു ചാടിയിരുന്നു. അന്നു നാട്ടുകാർ ചേർന്നു യുവതിയെ രക്ഷപ്പെടുത്തി. കൂടാതെ കൈഞരമ്ബു മുറിച്ചു ആത്മഹത്യയ്ക്കു ശ്രമിച്ചു. അപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ.

 

ബുധനാഴ്ച രാവിലെയാണു യുവതിയെ വീടിന്റെ ഒന്നാം നിലയിലെ ബാത്ത്‌റൂമിന്റെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചീമേനിയിൽ സന്തോഷാണ് ഭർത്താവ്. ഒരു കുട്ടിയുണ്ട്.