തൃശൂരില്‍ കാറും ട്രാവലറും കൂട്ടിയിച്ച്‌ അച്ഛനും മകനും മരിച്ചു

By Anju.22 Apr, 2018

imran-azhar

 

തൃശൂര്‍: ചാവക്കാട് അയിനിപ്പുള്ളിയില്‍ കാറും ട്രാവലറും കൂട്ടിയിച്ച്‌ അച്ഛനും മകനും മരിച്ചു. കോട്ടക്കല്‍ സ്വദേശികളായ അബ്ദുറഹ്മാന്‍, ഷാഫി എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നിനായിരുന്നു സംഭവം.

 

അപകടത്തില്‍ നാല് സ്ത്രീകള്‍ക്കും ഒരു കുട്ടിക്കും പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയില്‍നിന്ന് കോട്ടയ്ക്കലിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

OTHER SECTIONS