നെഹ്‌റു കോളേജിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാർഥികൾ

By BINDU PP.10 Jan, 2017

imran-azhar

 തൃശൂർ: ജിഷ്ണു ആത്മഹത്യ ചെയ്ത തൃശൂർ‍ പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജിൽ വിദ്യാർഥികളെ മർദിക്കാനായി ഇടിമുറിയുണ്ടെന്ന സാക്ഷ്യപ്പെടുത്തലുമായി വിദ്യാർഥികൾ. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു നടന്നാൽ നൊട്ടോറിയൽസ് പട്ടികയിലുൾപ്പെടുത്തി പീ‍ഡിപ്പിക്കുന്നു. ഷേവ് ചെയ്യാത്തതിനടക്കം ഭീഷണിപ്പെടുത്തി പിഴയീടാക്കുന്നതും പരീക്ഷ എഴുതിപ്പിക്കാതിരിക്കുന്നതും പതിവാണെന്നും വിദ്യാർഥികൾ ആരോപിച്ചു.

 

 

വിദ്യാർഥികളെ ശീരീരികമായി ഉപദ്രവിക്കാൻ കോളജിനുള്ളിൽ ഇടിമുറിയെന്നത് വെറും ആരോപണമല്ലെന്നും യാഥാർഥ്യമാണെന്നും മർദനം നേരിൽ കണ്ടതിന്റെ അനുഭവത്തിൽ പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വിദ്യാർഥി ഉറപ്പിച്ചു പറയുന്നു. ഇടിമുറിക്കപ്പുറം അലിഖിത നിയമങ്ങളുടെ കടന്നുകയറ്റവും ക്യാംപസിലുണ്ട്. അതിലൊന്നാണ് ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് നടക്കുന്നതിനും മിണ്ടുന്നതിനുമുള്ള അപ്രഖ്യാപിത വിലക്ക്. ഷേവ് ചെയ്യാതെയെത്തിയതിന്റെ പേരിൽ പരീക്ഷ എഴുതിക്കാതെ തോറ്റുപോയ ഒട്ടേറെ വിദ്യാർഥികളിന്നും പഠനം പൂർത്തിയാക്കാനാവാതെ കഴിയുന്നു.

 

 

മൊബൈൽ ഉപയോഗിച്ചാൽ, അസുഖത്തിന് പോലും അവധിയെടുത്താൽ ഇങ്ങനെ നിസാര വീഴ്ചകൾക്കു പോലും യാതൊരു രേഖയുമില്ലാതെ പിഴയീടാക്കും. പിഴ നൽകിയില്ലങ്കിൽ ഇന്റേണൽ മാർക്ക് നൽകാതെ തോൽപ്പിക്കുന്നതും ഡീബാർ ചെയ്യുന്നതും പതിവാണെന്നും വിദ്യാർഥികൾ പറയുന്നു. ഇത്തരം പീഡനങ്ങളുടെ ഇരയാണ് ജിഷ്ണു എന്നാണ് ആരോപണം.

 

 

OTHER SECTIONS