തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് കേരളത്തിലേക്ക് തിരിക്കില്ല

By mathew.12 09 2019

imran-azhar

 

ദുബായ്: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ദുബായില്‍ നിന്ന് വ്യാഴാഴ്ച കേരളത്തിലേക്ക് യാത്രതിരിക്കില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് കൊച്ചിയിലേക്ക് പോകേണ്ട വിമാനം പുറപ്പെടാന്‍ വൈകുന്നതിനാലാണ് യാത്ര മാറ്റിവെച്ചത്.

വെള്ളിയാഴ്ച ചതയ ദിനാഘോഷം നടക്കുന്നതിനാല്‍ അതിനുശേഷം ഞായറാഴ്ചയാകും തുഷാര്‍ കേരളത്തിലേക്ക് തിരിക്കുക. ഞായറാഴ്ച രാവിലെ 9.15ന് കൊച്ചിയിലെത്തുന്ന എമിറേറ്റ്സ് വിമാനത്തിലായിരിക്കും തുഷാറിന്റെ യാത്ര.

തുഷാറിനെതിരായ ചെക്ക് കേസ് അജ്മാന്‍ കോടതി തള്ളിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാനുള്ള അവസരമുണ്ടായത്. തുഷാറിന്റെ പാസ്പോര്‍ട്ട് നേരത്തെ കോടതിയില്‍ ജാമ്യമായി സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം അതും തിരികെ നല്‍കി. കേസ് തെളിയിക്കാനാവശ്യമായ രേഖകള്‍ പരാതിക്കാരനായ നാസില്‍ അബ്ദുള്ളയ്ക്ക് സമര്‍പ്പിക്കാനായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അജ്മാന്‍ കോടതി കേസ് തള്ളിയത്.

 

OTHER SECTIONS