ചെക്ക് കേസ്; തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം

By Sooraj Surendran.22 08 2019

imran-azhar

 

 

ദുബായ്: ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം. 1.95 കോടി രൂപ തുഷാറിനായി കോടതിയിൽ കെട്ടിവെച്ചു. തുഷാർ ഇന്ന് തന്നെ മോചിതനാകും. അജ്മാനിലെ ജയിലിലായിരുന്നു തുഷാർ വെള്ളാപ്പള്ളി. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിയാണ് തുഷാറിനായി ജാമ്യ തുക കെട്ടിവെച്ചത്. പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടിലാണ് അജ്മാന്‍ പോലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. പത്ത് വര്‍ഷം മുമ്പാണ് അജ്മാനിലുള്ള തൃശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുല്ലയ്ക്ക് പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ (ഇരുപത് കോടി രൂപയോളം) ചെക്ക് നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് രണ്ട് ദിവസമാണ് തുഷാർ അജ്‌മാൻ സെൻട്രൽ ജയിലിൽ കഴിഞ്ഞത്.

 

OTHER SECTIONS