ടൈക്കോണ്‍ സമ്മേളനം വെള്ളിയാഴ്ച തുടങ്ങും

By Anju N P.14 11 2018

imran-azhar

സംരഭക സമ്മേളനമായ ടൈക്കോണ്‍ കേരള 2018 വെള്ളി, ശനി ദിവസങ്ങളില്‍ മരടിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സംരഭകത്വവും നൂതന സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്.

നാല്‍പ്പതോളം സെഷനുകള്‍ രണ്ട് ദിവസങ്ങളിലായി നടക്കും. വിശദവിവരങ്ങള്‍ക്ക് www.tieconkerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

OTHER SECTIONS