വെള്ളം കൊടുക്കുന്നതിനിടെ മൃഗശാലാ ജീവനക്കാരന്റെ വിരലുകൾ കടുവ കടിച്ചെടുത്തു

By Chithra.11 09 2019

imran-azhar

 

ന്യൂ ഡൽഹി : കൂടിനുള്ളിൽ കിടന്ന് കടുവയ്ക്ക് വെള്ളവുമായി പോയ മൃഗശാല ജീവനക്കാരന്റെ വിരലുകൾ കടുവ കടിച്ചെടുത്തു. അസുഖബാധിതനായി കിടന്ന ബംഗാൾ കടുവയ്ക്ക് കുടിക്കാൻ വെള്ളവുമായി പോയ 48 വയസ്സുകാരനായ ഫത്തേഹ് സിംഗ് എന്ന ജീവനക്കാരനാണ് അപകടമുണ്ടായത്.

 

കടുവയ്ക്ക് കുടിക്കാനായി വെള്ളം കൂട്ടിലേക്ക് നീക്കി വെച്ചതിന് ശേഷം ഫത്തേഹ് സിങ്ങിന് പെട്ടെന്ന് കൈ തിരികെയെടുക്കാൻ സാധിച്ചില്ല. ഇതാണ് അപകടമുണ്ടാകാൻ കാരണം. ഇയാളെ ഉടനെത്തന്നെ ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ എത്തിച്ചു. വിരലുകൾ കടുവ ഭക്ഷണമാക്കിയില്ലെങ്കിലും തുന്നിച്ചേർക്കാൻ സാധിക്കില്ല എന്ന് ഡോക്ടർമാർ പറഞ്ഞു.

 

വിരലുകൾക്ക് സാരമായ പരിക്കേറ്റതിനാലാണ് തുന്നിച്ചേർക്കാൻ സാധിക്കാത്തത്. പെരുവിരലിനും പരിക്കേറ്റിട്ടിട്ടുണ്ട്.

OTHER SECTIONS