ജോലിക്കിടെ ടിക് ടോക്: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി

By Sooraj Surendran .17 07 2019

imran-azhar

 

 

തെലങ്കാന: ജോലിക്കിടെ ടിക് ടോക് ചെയ്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിച്ചു. തെലങ്കാനയിലെ ഖമ്മം മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥർക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചത്. ജില്ലാ കളക്ടർ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ശമ്പളം വെട്ടിച്ചുരുക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ ടിക് ടോക് വീഡിയോ ആദ്യം വൈറലാകുകയും പിന്നീട് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വരുകയും ചെയ്തു. ജോലി സമയത്ത് ഇത്തരം പ്രവൃത്തികൾ അനുവദിക്കരുതെന്നായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം. മാധ്യമങ്ങൾ ടിക് ടോക് വീഡിയോ പുറത്തുവിട്ടതോടെയാണ് വിഷയത്തിൽ കളക്ടർ ഇടപെട്ടത്.

OTHER SECTIONS