ടിക് ടോക് താരം സ്വയം വെടിവച്ച് മരിച്ചു; ആത്മഹത്യ പോലീസിൽ നിന്നും രക്ഷനേടാൻ

By Online Desk .06 10 2019

imran-azhar

 

 

ബിജ്നോര്‍: ടിക് ടോക്കില്‍ താരമായ അശ്വനി കുമാര്‍ പൊലീസ് ബസ് പരിശോധിക്കുന്നതിനിടെ വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ബിജ്നോറിലാണ് സംഭവം നടന്നത്. മരിച്ച, ജോണി ദാദ എന്നറിയപ്പെടുന്ന അശ്വിനി കുമാര്‍, ടിക്ടോകില്‍ 'വില്ലന്‍' എന്ന പേരില്‍ നിരവധി വീഡിയോകള്‍ പങ്കുവച്ചിട്ടുണ്ട്. മരണസമയത്ത് ഇയാളുടെ പക്കലുണ്ടായിരുന്ന 14 പേജുള്ള നോട്ടില്‍ മൂന്ന് കൊലപാതകങ്ങളുടെ സമ്പൂര്‍ണ്ണ വിവരണമാണ് ഉണ്ടായിരുന്നത്. മൂന്നും ഇയാള്‍ ചെയ്തതായിരുന്നു. ബിജ്നോറിലെ ബിജെപി നേതാവ് ഭീം സിംഗിന്റെ മകന്‍ രാഹുല്‍ കുമാറിനെയും ബന്ധുവായ കൃഷ്ണയെയും തന്റെ താമസ സ്ഥലത്തേക്ക് ക്ഷണിച്ച അശ്വിനി സെപ്തംബര്‍ 26 ന് ഇരുവരെയും വെടിവച്ച് കൊലപ്പെടുത്തി. മദ്യപിച്ച ശേഷം ഉണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് ഇരുവരെയും അശ്വിനി വെടിവച്ച് കൊലപ്പെടുത്തിയത്. സിഐഎസ്എഫില്‍ ചെന്നൈയില്‍ സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്നാളെ വിവാഹം കഴിക്കാനിരുന്ന നിതിക ശര്‍മ്മയെന്ന 27കാരിയെ ഇയാള്‍ കൊന്നത്. സെപ്തംബര്‍ 30നായിരുന്നു. ഇയാള്‍ക്കായി ശക്തമായ തിരച്ചില്‍ നടത്തുകയായിരുന്നു പൊലീസ്. അശ്വനി ഉണ്ടായിരുന്ന ബസ് പൊലീസ് വഴിയില്‍ തടഞ്ഞുനിര്‍ത്തി തെരച്ചില്‍ നടത്തി. ഈ സമയത്ത് തൂവാല കൊണ്ട് മുഖം മറച്ചിരിക്കുകയായിരുന്നു അശ്വിനി. പൊലീസ് ഇയാളോട് തൂവാല മാറ്റാന്‍ ആവശ്യപ്പെട്ട സമയത്ത് കൈയ്യിലുണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് അശ്വിനി തന്റെ തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. 30 വയസുള്ള അശ്വനി കുമാര്‍ ലഹരിമരുന്നുകള്‍ക്ക് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി.

 

OTHER SECTIONS