ടിക് ടോക് താരം ബലാത്സംഗക്കേസില്‍ അറസ്റ്റില്‍

By Shyma Mohan.06 08 2022

imran-azhar

 


തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ടിക് ടോക് താരം അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശി വിനീതാണ് അറസ്റ്റിലായത്. കോളേജ് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കാര്‍ വാങ്ങാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്നാണ് പരാതി.

 

സമൂഹ മാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്‌സുള്ള ഇയാളുടെ ഫോണ്‍ അടക്കം പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. നിരവധി സ്ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ വിനീത് മൊബൈലില്‍ പകര്‍ത്തിയിരുന്നു. വിവാഹിതരായ സ്ത്രീകളുമായാണ് കൂടുതല്‍ ഇയാള്‍ ബന്ധം സ്ഥാപിച്ചിട്ടുള്ളത്. ദൃശ്യങ്ങള്‍ കാണിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്നതു സംബന്ധിച്ച് പോലീസ് പരിശോധിച്ചു വരികയാണ്.

 

നേരത്തെ പോലീസില്‍ ജോലി ചെയ്തിരുന്ന താന്‍ നിലവില്‍ ഒരു സ്വകാര്യ ചാനലില്‍ ജോലി ചെയ്യുന്നയാളെന്നായിരുന്നു സ്ത്രീകളോട് സ്വയം പരിചയപ്പെടുത്തിയിരുന്നത്. സമൂഹ മാധ്യമങ്ങളില്‍ വൈറലാകാനുള്ള ടിപ്‌സ് പെണ്‍കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്താണ് പെണ്‍കുട്ടികളെ വിനീത് വലയിലാക്കിയിരുന്നത്.

OTHER SECTIONS