തമിഴ്നാട് സർക്കാരിൻ്റെ പ്രഥമ തകൈസൽ തമിഴർ അവാർഡ് എൻ.ശങ്കരയ്യക്ക്

By sisira.28 07 2021

imran-azhar

 

 

 

ചെന്നൈ: മുതിർന്ന സിപിഎം നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ എൻ.ശങ്കരയ്യക്ക് തമിഴ്നാട് സർക്കാരിൻ്റെ പ്രഥമ തകൈസൽ തമിഴർ അവാർഡ്.

 

തമിഴ്നാടിൻ്റെ സാമൂഹികവും സാംസ്കാരികവുമായ മുന്നേറ്റത്തിന് വലിയ സംഭാവനകൾ നൽകിയവർക്കായി സ്റ്റാലിൻ സർക്കാർ അധികാരമേറ്റ ശേഷം ഏർപ്പെടുത്തിയ അവാർഡാണിത്. നൂറ് വയസ് പിന്നിട്ട ശങ്കരയ്യക്ക് സ്വാതന്ത്ര്യദിനത്തിൽ അവാർഡ് സമ്മാനിക്കും.

 

കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന 1964-ലെ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ ജീവിച്ചിരിരിക്കുന്ന രണ്ട് പേരിൽ ഒരാളാണ് ശങ്കരയ്യ. മറ്റൊരാൾ മുൻ കേരള മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ്.

OTHER SECTIONS