കനത്ത മഴ: എറണാകുളം, തൃശൂര്‍ ജില്ലകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി

By Anju N P.10 Aug, 2018

imran-azhar


തിരുവനന്തപുരം: കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും കണക്കിലെടുത്ത് എറണാകുളും, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു.

 

ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറത്ത് വിട്ടത്. എറണാകുളത്തുള്ള ഫാക്ടറികള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശമുണ്ട്.

 

പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഇടുക്കി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നതോടെ വലിയ രീതിയിലാണ് വെള്ളം പുറത്തേക്ക് പോകുന്നത്. ഇതോടെ ആലുവ മണപ്പുറത്തിന് സമീപത്ത് നിന്നുള്ള കടകള്‍ അടപ്പിച്ചു.