കോവിഡ് 19: രാജ്യത്ത് ഇന്ന് 3 മരണം, 98 പേര്‍ക്ക് കൂടി വൈറ് ബാധ സ്ഥിരീകരിച്ചു

By online desk .29 03 2020

imran-azhar

 

 

ന്യൂഡല്‍ഹി : ഇന്ന് രാജ്യത്ത് മൂന്ന് പേരാണ് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചത്. മഹാരാഷ്ട്ര, ഗുജറാത്ത്, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളില്‍ ഓരോ ആള്‍ക്കാരാണ് മരിച്ചത്. ഇന്ന് മാത്രം 98 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യമെമ്പാടുമായി 1127 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 90 പേര്‍ രോഗവിമുക്തരായി. മഹാരാഷ്ട്രയില്‍ ഇന്ന് വരെ 203 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 25 പേര്‍ രോഗവിമുക്തി നേടി. കേരളത്തില്‍ ഇന്ന് 20 പേര്‍ക്ക് വൈറസ് ബാധയുണ്ടായതായി സ്ഥിരീകരിച്ചു. ഇതുവരെ 202 പേരെ രോഗം ബാധിച്ചിച്ചുണ്ട്. പതിനാറ് പേര്‍ക്ക് രോഗം ഭേദമായി. ഒരാള്‍ മരിച്ചു.

 

കര്‍ണാടത്തില്‍ ഇന്ന് രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 83 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ അഞ്ച് പേര്‍ക്ക് രോഗം ഭേദമായി. ഇവിടെ മൂന്ന് പേരാണ് അസുഖം ബാധിച്ച് ഇതുവരെ മരിച്ചത്. ഡല്‍ഹിയില്‍ ഇന്ന് 23 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ 72 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ ആറ് പേരുടെ രോഗം ഭേദമായി. ഉത്തര്‍പ്രദേശില്‍ ഇന്ന് നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 69 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 11 പേരുടെ രോഗം ഭേദമായി. ഗുജറാത്തില്‍ ഇന്ന് എട്ട് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ 63 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ ഒരാള്‍ രോഗവിമുക്തി നേടി. അഞ്ച് പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്.

 

രാജസ്ഥാനില്‍ ഇന്ന് രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 56 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ മൂന്ന് പേര്‍ രോഗമുക്തി നേടി. തമിഴ്‌നാട്ടില്‍ ഇന്ന് എട്ട് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ 50 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുളളത്. രണ്ട് പേരാണ് രോഗവിമുക്തി നേടിയത്. ഒരാള്‍ മരിച്ചു. ജമ്മുകാശമീരില്‍ ഇന്ന് അഞ്ച് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ 38 പേര്‍ക്കാണ് ഇവിടെ രോഗബാധയുണ്ടായത്. ഒരാള്‍ രോഗവിമുക്തി നേടി. പശ്ചിമ ബംഗാളില്‍ ഇന്ന് രണ്ട് പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. ആകെ 20 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗബാധയുണ്ടായത്. ഒരാള്‍ മരിച്ചു. ബിഹാറില്‍ ഇന്ന് നാല് പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ആകെ 15 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഒരാള്‍ മരിച്ചു. ഉത്തരാഖണ്്ഡില്‍ ഇന്നലെ ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ ഏഴ് പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ ഒരാള്‍ രോഗവിമുക്തി നേടി. ഗോവയില്‍ ഇന്ന് രണ്ട് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ അഞ്ച് പേരാണ് ഇവിടെ രോഗം ബാധിച്ച് ചികിത്സയിലുളളത്.

 

OTHER SECTIONS