ഒരുമയുടെ സന്ദേശമുയര്‍ത്തി ടോക്യോ ഒളിമ്പിക്സിന് തിരിതെളിഞ്ഞു

By Sooraj Surendran.23 07 2021

imran-azhar

 

 

ടോക്യോ: ഒരുമയുടെ സന്ദേശമുയര്‍ത്തി ടോക്യോ ഒളിമ്പിക്സിന് തിരിതെളിഞ്ഞു. ഇന്ത്യന്‍ സമയം 4.30ന് ചടങ്ങുകൾ ആരംഭിച്ചു. ജപ്പാന്‍ ചക്രവര്‍ത്തി ഹിരോണോമിയ നരുഹിതോയാണ് ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത്.

 

ആധുനിക ചരിത്രത്തിലെ 32-ാം ഒളിമ്പിക്സില്‍ 33 മത്സര ഇനങ്ങളാണുള്ളത്. 339 മെഡല്‍ ഇനങ്ങളിലായി 11,000 മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും.

 

42 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ബോക്സിങ് താരം മേരികോമും ഹോക്കി താരം മന്‍പ്രീത് സിങ്ങും ഇന്ത്യന്‍ പതാകയേന്തി.

 

ഗ്രീക്ക് ടീമിൽ തുടങ്ങി ആതിഥേയരായ ജപ്പാന്റെ സംഘത്തിൽ എത്തുന്ന മാർച്ച് പാസ്റ്റിൽ ഇരുപത്തൊന്നാമതായാണ് ഇന്ത്യ എത്തിയത്.

 

ബോക്സിംഗ് താരം മേരി കോമും ഹോക്കി ക്യാപ്റ്റൻ മൻപ്രീത് സിംഗും നയിക്കുന്ന ഇന്ത്യൻ സംഘത്തിൽ 28 പേർ മാത്രമാണ് അണിനിരന്നത്.

 

നാല് മണിക്കൂർ നീളുന്ന ഉദ്‌ഘാടന ചടങ്ങ് പതിവ് ചടങ്ങുകൾക്കൊപ്പം ജപ്പാന്റെ സാംസ്‌കാരിക തനിമ പ്രകടമാക്കുന്നതാകും ഉദ്ഘാടനത്തിലെ കലാപരിപാടികൾ.

 

OTHER SECTIONS