നാളെ ബാങ്ക് പണിമുടക്ക്

By Online Desk .22 10 2019

imran-azhar

 

 

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ പൊതു, സ്വകാര്യ മേഖലാ ബാങ്കുകളിലെ ജീവനക്കാര്‍ നാളെ പണിമുടക്കും. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷന്‍ ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്കില്‍ ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും പങ്കാളികളാകും. ബാങ്കുകളെ ലയിപ്പിക്കുന്നതുള്‍പ്പെടെയുള്ള ജനവിരുദ്ധ പരിഷ്‌കാരങ്ങള്‍ ഒഴിവാക്കുക, വന്‍കിട കോര്‍പ്പറേറ്റ് ലോണുകള്‍ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, സര്‍വ്വീസ് ചാര്‍ജ്ജിന്റെയും പിഴയുടേയും പേരില്‍ ജനങ്ങളില്‍നിന്നു വന്‍ തുക ഈടാക്കുന്നത് ഒഴിവാക്കുക, അടിയന്തര നടപടികളിലൂടെ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. നാല് ലക്ഷത്തോളം ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കും. ബാങ്കിംഗ് മേഖല നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒരു ദിവസത്തെ പണിമുടക്ക് നടത്തുന്നതെന്ന് എ.ഐ.ബി.ഇ.എ പ്രസ്താവനയില്‍ അറിയിച്ചു.

 

OTHER SECTIONS