വോട്ടെണ്ണൽ ദിനത്തിൽ അക്രമത്തിന് സാധ്യത; സംസ്ഥാനത്ത് കനത്ത സുരക്ഷ

By Sooraj Surendran .22 05 2019

imran-azhar

 

 

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ,ദിവസമായ 23 ന് സംസ്ഥാനത്ത് കനത്ത സുരക്ഷ ഒരുക്കുമെന്ന് പോലീസ്. കേന്ദ്രസേനയെയും പോലീസുകാരെയുമാണ് സുരക്ഷക്കായി നിയോഗിക്കുന്നത്. വോട്ടെണ്ണൽ ദിനത്തിൽ അക്രമസംഭവങ്ങൾ ഉണ്ടാകുമെന്ന് രഹസ്യ വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കനത്ത സുരക്ഷ ഒരുക്കുന്നത്. ഫലപ്രഖ്യാപനത്തിന് ശേഷം ബോധപൂർവ്വം അക്രമമുണ്ടാക്കാൻ ശ്രമം നടക്കുമെന്നും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. 22,640 പോലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്തൊട്ടാകെ വിന്യസിച്ചിരിക്കുന്നത്. 111 ഡിവൈഎസ്പിമാരും 395 ഇന്‍സ്പെക്ടര്‍മാരും 2632 എസ്ഐ/എഎസ്ഐമാരും ഉള്‍പ്പെടുന്നു. സംഘർഷ സാധ്യത കൂടുതലുള്ള കണ്ണൂരിലെ തലശേരി, കൂത്തുപറന്പ്, തളിപ്പറന്പ്, പിലാത്ത, ഇരിട്ടി എന്നിവിടങ്ങളിൽ പോലീസ് പ്രത്യേക ശ്രെദ്ധ ചെലുത്തും.

OTHER SECTIONS