കോട്ടയം ജില്ലയിൽ നാളെയും സ്‌കൂളുകൾക്ക് അവധി

By Sooraj S.12 Jul, 2018

imran-azhar

 

 

കോട്ടയം: ജില്ലകളിൽ കനത്ത മഴ തുടർച്ചയാകുന്ന സാഹചര്യത്തിൽ കോട്ടയം താലൂക്കിലെ സ്‌കൂളുകൾക്കാണ് കളക്റ്റർ വെള്ളിയാഴ്ച്ച അവധി പ്രഖ്യാപിച്ചത്. നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ശക്തമായി തുടരുന്ന മഴയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായി. കൂടാതെ വ്യാപകമായ കൃഷി നാശവും സംഭവിച്ചു. കോട്ടയം താലൂക്കിലെ തിരുവാര്‍പ്പ്,കാഞ്ഞിരം എസ്‌എന്‍ഡിപി ഹൈസ്‌കൂളിനും മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍,പിറയാര്‍,ഗവ.എല്‍.പി.എസ് എന്നീ സ്‌കൂളുകൾക്കാണ് നാളെയും അവധി നൽകിയതായി ജില്ലാ കളക്റ്റർ അറിയിച്ചത്.