നാളെ കർക്കിടക വാവ് ബലിദർപ്പണം

By Sooraj S.10 Aug, 2018

imran-azhar

 

 

തിരുവനന്തപുരം: മണ്മറഞ്ഞു പോയ പിതൃക്കളുടെ മോക്ഷത്തിനായി നാളെ കർക്കിടക വാവ് ബലിദർപ്പണം നടക്കും. കൂടാതെ കർക്കിടക വാവ് ബലിയോടനുബന്ധിച്ച് ഓഗസ്റ്റ് 10 രാത്രി ഓഗസ്റ്റ് ൧൧ ഉച്ചയ്ക്ക് 11 മണി വരെ ഡ്രൈ ഡേയായി ജില്ലാ കളക്റ്റർ ഡോ. കെ വാസുകി ഉത്തരവിട്ടു. ജില്ലകളിൽ തുടർച്ചയായി പെയ്യുന്ന ശക്തമായ മഴ ബലിദർപ്പണത്തെ എത്രമാത്രം ബാധിക്കും എന്ന ആശങ്കയിലാണ് ജനങ്ങൾ. കനത്ത മഴയെ തുടർന്ന് ഭൂരിഭാഗം പുഴകളിലും വെള്ളം ക്രമാതീതമായി ഉയർന്നിരിക്കുകയാണ്. ഇതേ സ്ഥിതി തന്നെയാണ് കടൽ തീരങ്ങളിലും ഉള്ളത്. ര്‍ക്കല പാപനാശം, തിരുവല്ലം, അരുവിക്കര, അരുവിപ്പുറം, ശംഖുംമുഖം എന്നീ പ്രദേശങ്ങളിൽ നല്ല തിരക്കാണ് ബലിദർപ്പണത്തോടനുബന്ധിച്ച് ഉണ്ടാകുന്നത്. മാത്രമല്ല ബലിദർപ്പണം നടക്കുന്ന തീരങ്ങളിൽ കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 11ന് പുലർച്ചെ ബലിദർപ്പണ ചടങ്ങുകൾ ആരംഭിക്കും.