രാജ്യത്തെ മികച്ച 100 കോളജുകൾ : അഞ്ചെണ്ണം ഇനി തലസ്ഥാനത്തിന് സ്വന്തം

By uthara.10 04 2019

imran-azhar

 

തിരുവനന്തപുരം : രാജ്യത്തെ മികച്ച 100 കോളജുകളുടെ പട്ടികയിൽ ഇനി അഞ്ചെണ്ണം തലസ്ഥാനത്തിന് സ്വന്തം . യൂണിവേഴ്സിറ്റി കോളജ് , മാർ ഇവാനിയോസ് ,ഗവ .വനിതാ കോളജ് ,എം. ജി കോളജ് എന്നിവയാണ് പട്ടികയിൽ ഇടം നേടിയത് .അതേ സമയം പട്ടികയിൽ ഇരുപത്തിമൂന്നാമത് റാങ്കോടെ യൂണിവേഴ്സിറ്റി കോളജ്എം ഇടം നേടി .

 

എഞ്ചിനീയറിംഗ് വിഭാഗത്തിലെ ആദ്യ നൂറിൽ വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടും ഇടം നേടി .അതേടൊപ്പം ആർക്കിടെക്ചർ വിഭാഗത്തിൽ സി ഇ ടി അഞ്ചാമതായി . തലസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവ് തെളിയിച്ചത് മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ്ങ് ഫ്രെയിം വർക്ക് ( എൻഐആർഎഫ് ) റാങ്കിങിലാണ് .എൻഐആർഎഫ് റാങ്കിങ് 2015 മുതൽ ആണ് ആരംഭിച്ചത് .

OTHER SECTIONS