ജമ്മു കശ്മീരിലെ അവന്തിപോരയിൽ ഏറ്റുമുട്ടൽ; ജെയ്‌ഷെ മുഹമ്മദ് ഭീകരനെ വധിച്ചു

By സൂരജ് സുരേന്ദ്രന്‍.13 10 2021

imran-azhar

 

 

ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപോരയില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഭീകരനെ വധിച്ചു.

 

അവന്തിപോരയിലെ ട്രാല്‍ മേഖലയിലെ തില്‍വാനി മൊഹല്ലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.

 

ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് കമാൻഡർ ഷാം സോഫിയെയാണ് സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചത്.

 

മേഖലയിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തത്.

 

ജമ്മു കശ്മീരില്‍ കഴിഞ്ഞ മൂന്നുദിവസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ഏറ്റുമുട്ടലാണിത്.

 

ഷാം സോഫിയെ വധിച്ച കാര്യം കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

OTHER SECTIONS