ആമയ്ക്ക് 100 വയസ്; മൂന്ന് ദിവസം വന്‍ ആഘോഷം

By priya.13 08 2022

imran-azhar

 

കാനഡയില്‍ 100 വയസ് തികഞ്ഞ ആമയുടെ ജന്മദിനം ആഘോഷിച്ചു. 1940 മുതല്‍ കാനഡയിലെ ഹാലിഫാക്‌സിലെ മ്യൂസിയത്തിലാണ് ആമ താമസിക്കുന്നത്. നോവ സ്‌കോട്ടിയ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി, ഗസ് എന്ന ഈ ഗോഫര്‍ ആമയുടെ ജന്മദിനമാണ് വന്‍ ആഘോഷമാക്കിയത്.അതിന്റെ ഭാഗമായി വെള്ളി, ശനി, ഞായര്‍ എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലാണ് മ്യൂസിയത്തില്‍ പാര്‍ട്ടിയോടെ ആഘോഷം നടക്കുക.

 

'ആളുകള്‍ക്ക് മ്യൂസിയം സന്ദര്‍ശിച്ച് ആഘോഷിക്കാനുള്ള അവസരമാണ് ഇത്' എന്ന് മ്യൂസിയം മാനേജര്‍ ജെഫ് ഗ്രേ അറ്റ്‌ലാന്റിക് സിടിവി ന്യൂസിനോട് പറഞ്ഞു. ഗസിനോടുള്ള ബഹുമാനാര്‍ത്ഥം പ്രത്യേക കടലാമകളില്‍ നിന്നുമുള്ള കൗരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, മ്യൂസിയം ടൂറുകള്‍, ജന്മദിന കപ്പ് കേക്കുകളുടെ വിതരണം എന്നിവയെല്ലാം ആഘോഷങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്.

 

ഫ്‌ലോറിഡയിലെ സില്‍വര്‍ സ്പ്രിംഗ്സിലെ റോസ് അലന്‍ റെപ്റ്റൈല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഗസ് ജനിച്ചതും വളര്‍ന്നതും. പിന്നീട്, ഗസിനെ നോവ സ്‌കോട്ടിയ പ്രൊവിന്‍ഷ്യല്‍ മ്യൂസിയത്തിന്റെ ഡയറക്ടറായ ഡോണ്‍ ക്രൗഡിസ് അഞ്ച് ഡോളറിന് വാങ്ങി. 1942ലാണ് ഗസിനെ കാനഡയിലേക്ക് കൊണ്ടുപോകുന്നത്. ഗസിന് പുതിയ ആളുകളെ കാണാന്‍ ഒരുപാട് ഇഷ്ടമാണ്.


സാധാരണ ഗതിയില്‍ ഗോഫര്‍ ആമകളുടെ ആയുസ് 40 മുതല്‍ 80 വര്‍ഷം വരെയാണ്. എന്നാല്‍, അതിനെ പ്രത്യേക പരിചരണത്തില്‍ വളര്‍ത്തുന്നതാവാം ഗസ് ഇത്ര വയസ് വരെ ജീവിക്കാന്‍ കാരണമായതെന്ന് ഗ്രേ പറയുന്നു. 'എത്രകാലം ഗസ് നമ്മുടെ കൂടെ ഉണ്ടാകും എന്ന് അറിയില്ല. അതിനാല്‍ അവനോടൊപ്പം ഉള്ള ഓരോ നിമിഷവും ആസ്വദിക്കാനാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്' എന്നും ?ഗ്രേ പറയുന്നു.ബ്ലൂബെറി, ലെറ്റൂസ്, വാഴപ്പഴം എന്നിവയാണ് ഗസിന്റെ ഇഷ്ട ഭക്ഷണം.

 

OTHER SECTIONS