വിനോദ സഞ്ചാരിയുടെ മുങ്ങിമരണം: കെ.ടി.ഡി.സിക്ക് 62.50 ലക്ഷം രൂപ പിഴ

By uthara.29 03 2019

imran-azhar

ന്യൂഡല്‍ഹി : കോവളത്തെ കെടിഡിസിയുടെ ഹോട്ടല്‍ സമുദ്രയില്‍ വിനോദസഞ്ചാരി മുങ്ങി മരിച്ച സംഭവത്തില്‍ 62.50 ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീം കോടതി. 2006 ലാണ് ഉത്തരേന്ത്യക്കാരനായ സത്യേന്ദ്ര പ്രതാപ് ഹോട്ടലിലെ സ്വിമ്മിംങ് പൂളില്‍ മുങ്ങി മരിച്ചത്. 2006 മാര്‍ച്ചിലാണ് സംഭവം. ഈ സംഭവത്തില്‍ കെടിഡിസിക്ക് വീഴ്ച പറ്റിയൊണ് സുപ്രീം കോടതിയുടെ നിരീക്ഷണം. സത്യേന്ദ്ര പ്രതാപിന്റെ ഭാര്യക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

 

കുടുംബത്തോടൊപ്പം ഹോട്ടലിലെത്തിയ സത്യേന്ദ്ര പ്രതാപ് സ്വിമ്മിംങ് പൂളില്‍ നീന്തുമ്പോള്‍ അബോധവസ്ഥയിലാവുകയും മുങ്ങിപ്പോവുകയുമായിരുന്നു . കണ്ടു നിന്ന് വിദേശിയായ ഒരാള്‍ അദ്ദേഹത്തെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അതേ സമയം സത്യേന്ദ്ര പ്രതാപിന്റെ അശ്രദ്ധേയാണ് മരണത്തിലേയ്ക്ക് നയിച്ചതെന്നായിരുന്നു കെ.ടി.ഡി.സിയുടെ വാദം.മാത്രമല്ല അന്ന് സംഭവം വിവാദമായപ്പോള്‍ പൂളിന് അനുയോജ്യമായ സുരക്ഷക്രമീകരങ്ങള്‍ തങ്ങള്‍ ഏര്‍പ്പെടുത്തിയിരുതായും അധിക്യതര്‍ അറിയിച്ചിത്.എന്നാല്‍ സത്യേന്ദ്ര പ്രതാപിന്റെ ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ഈ വാദത്തെ ഏതിര്‍ക്കുകയും കോടതിയെ സമീപിക്കുകയുമായിരുന്നു .പൂളില്‍ വീണുപോയാല്‍ രക്ഷപെടാനുള്ള സജ്ജീകരങ്ങള്‍ ഒന്നും അധിക്യതര്‍ അവിടെ ഒരുക്കിയിരുില്ലെന്ന വാദിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു.

 

പരിശീലനം ലഭിച്ച ആളുകളുടെ നിരീക്ഷണത്തിലായിരിക്കണം ഹോട്ടലുകളിലെ സ്വിമ്മിംങ് പൂളുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതെന്നും വിധി പ്രസ്താവത്തില്‍ കോടതി നിരീക്ഷിച്ചു.ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. നേരത്തെ സത്യേന്ദ്ര പ്രതാപ് സിങിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ ഉപഭോക്തൃ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു .

OTHER SECTIONS