ടൗണ്‍ പ്ലാനിംഗ് വിഭാഗം അദാലത്ത്

By Sarath Surendran.13 Sep, 2018

imran-azharതിരുവനന്തപുരം : നഗരസഭയുടെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫയല്‍ അദാലത്ത് സെപ്റ്റംബര്‍ 15 ന് രാവിലെ 10.30 മുതല്‍ നഗരസഭാ കൗണ്‍സില്‍ ലോഞ്ചില്‍ വച്ച് സംഘടിപ്പിക്കുന്നതാണ്. മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാര്‍, നഗരസഭാ സെക്രട്ടറി, സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, എന്നിവര്‍ പരാതികള്‍ പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കും. ബന്ധപ്പെട്ട എഞ്ചീനിയറിംഗ് വിഭാഗം ജീവനക്കാര്‍ അദാലത്തില്‍ ഫയല്‍ സഹിതം ഹാജരാകുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഈ മാസം 12 വരെ നഗരസഭയില്‍ ലഭിച്ച പരാതികളാണ് ആദാലത്തില്‍ പരിഗണിക്കുന്നത്. അദാലത്തില്‍ പരിഗണിക്കുന്നതിനായി അപേക്ഷ നðകിയിട്ടുള്ളവര്‍ സെപ്റ്റംബര്‍ 15 ന് നഗരസഭാ മെയിന്‍ ഓഫീസിലെ കൗണ്‍സില്‍ ലോഞ്ചില്‍ ഹാജരാകണമെന്ന് മേയര്‍ അറിയിച്ചു.

 

OTHER SECTIONS