കണ്ണൂർ യാത്രയിൽ ട്രെയിനിൽ കൊടി സുനിയുടെ 'മദ്യ സേവ'; ഒത്താശ ചെയ്ത പൊലീസുകാർക്ക് സസ്‌പെൻഷൻ

By സൂരജ് സുരേന്ദ്രൻ .26 02 2021

imran-azhar

 

 

തിരുവനന്തപുരം: കൊടി സുനിക്കു കണ്ണൂർ യാത്രയിൽ ട്രെയിനിലെ ശുചിമുറിയിൽ സേവയ്ക്ക് സഹായമൊരുക്കിയ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.

 

നന്ദാവനം സായുധ സേനാ ക്യാംപിലെ ഗ്രേഡ് എസ്ഐ ജോയ് കുട്ടി, രഞ്ജിത്ത്, പ്രകാശ് എന്നിവരെയാണു സസ്പെൻഡ് ചെയ്തത്.

 

ആലപ്പുഴ, തൃശൂർ എന്നിങ്ങനെ പല റെയിൽവേ സ്റ്റേഷനിലും ഇവർക്ക് ആവശ്യത്തിനു മദ്യവും ഭക്ഷണവും ഇവർ എത്തിച്ച് നൽകിയെന്നാരോപണം. ട്രെയിനിലെ ശുചിമുറിയിലിരുന്നായിരുന്നു സേവ.

 

ചില സ്റ്റേഷനിൽ എസി വിശ്രമ കേന്ദ്രത്തിലും പ്രതികൾ കയറി. തിരുവനന്തപുരത്ത് നിന്ന് മുതൽ പ്രതികൾ മദ്യപിച്ചതായാണ് വിവരം.

 

ട്രെയിനിൽ സാധാരണ യാത്രക്കാരെ പോലെയായിരുന്നു പ്രതികളുടെ യാത്ര.

 

സംഭവം ചോദ്യം ചെയ്താൽ പ്രതികൾക്കായി ഉന്നതരുടെ ഫോൺ വിളി എത്തുമെന്നും അധികൃതർ പറയുന്നു.

 

OTHER SECTIONS