2050തോടെ 260 കോടി മൊബൈൽ നമ്പറുകൾ രാജ്യത്ത് വേണ്ടിവരുമെന്ന് ട്രായ്; ഇനി മൊബൈൽ നമ്പറുകൾക്ക് 13 അക്കങ്ങൾ

By Sooraj Surendran.21 09 2019

imran-azhar

 

 

ന്യൂ ഡൽഹി: ഇന്റർനെറ്റ് ഒഫ് തിങ്ങ്സ് ഉൾപ്പെടെയുള്ള ഡാറ്റ അധിഷ്ഠിത സേവനങ്ങൾക്ക് ഉപയോഗിക്കുന്ന നമ്പറുകൾ ഇതിനോടകം 13 അക്കമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചതായി റിപ്പോർട്ടുകൾ. രാജ്യത്ത് മൊബൈൽ ഫോണിന്റെ ഉപയോഗം വൻ തോതിൽ വർധിക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ തീരുമാനം. ട്രായുടെ കണക്കനുസരിച്ച് 2050തോടെ 260 കോടി മൊബൈൽ നമ്പറുകൾ രാജ്യത്ത് വേണ്ടിവരുമെന്നാണ് കണക്ക്. ഈ സാഹചര്യത്തിൽ നിലവിലുള്ള പത്തക്ക സംവിധാനം തുടർന്നാൽ പുതിയ നമ്പറുകളെ ഉൾക്കൊള്ളാൻ സാധിക്കില്ലെന്നും മൊബൈൽ ഫോൺ നമ്പറുകൾ 11 അക്കമാക്കാനും, ലാൻഡ്‌ലൈൻ നമ്പറുകൾ 10 തന്നെയായി നിലനിർത്താനുമാണ് ട്രായുടെ പദ്ധതി. ഇതുമായി ബന്ധപ്പെട്ട് ട്രായ് നിർദേശങ്ങൾ മുന്നോട്ട് വെച്ചതായും അറിയിച്ചു.

OTHER SECTIONS