അമൃത്സറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ അന്വേഷണത്തിന് റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ ഉത്തരവിട്ടു

By uthara.20 10 2018

imran-azhar


അമൃതസർ: അമൃത്സറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ അന്വേഷണത്തിന് ഉത്തരവ് ഇട്ട് റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ .ട്രെയിൻ ദുരന്തം ഉണ്ടായതിന്റെ പശ്ചാത്തലയത്തിൽ അമേരിക്കൻ സന്ദർശനം റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ വെട്ടിച്ചുരുക്കി. പഞ്ചാബിലെ ദസറ ആഘോഷത്തിനിടെ ആൾക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചുകയറി വൻ ദുരന്തം ആണ് ഉണ്ടായത് .

 

60 ഓളം പേർ ദുരന്തത്തിൽ മരിച്ചതായി സൂചന .ആഘോഷത്തിനിടെ പടക്കം പൊട്ടുന്നതിനാൽ ട്രെയിൻ വരുന്ന ശബ്ദം കേൾക്കാൻ സാധിക്കാത്തതിനാലാണ് കൂടുതൽ പേരുടെ ജീവനുകൾ നഷ്‌ടമായത്‌ .അമൃത്സറിനും ജലന്തറിനും ഇടയിൽ സർവ്വീസ് നടത്തുന്ന ഡെമു ട്രെയിൻ ആണ് അപകടത്തിൽ പെട്ടത് .

OTHER SECTIONS