ദസറ ആഘോഷത്തിനിടെ ആൾക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചു കയറി; അൻപതിലേറെ പേർ മരിച്ചു

By Sooraj Surendran.19 10 2018

imran-azhar

 

 

അമൃത്‌സർ: പഞ്ചാബിൽ ആൾക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചുകയറി വൻ ദുരന്തം. വെള്ളിയാഴ്ച്ച വൈകിട്ടാണ് സംഭവം. അമൃത്‌സറിനടുത്ത് ചൗര ബസാറിൽ ദസറ ആഘോഷത്തിനിടെയാണ് സംഭവം. ദസറ ആഘോഷത്തിന്റെ ഭാഗമായി ട്രെയിൻ പാളത്തിൽ രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങ് കണ്ടുകൊണ്ടു നിന്നവരാണ് അപകടത്തിൽപ്പെട്ടത്. ആഘോഷത്തിനിടെ പടക്കം പൊട്ടുന്നതിനാൽ ട്രെയിൻ വരുന്ന ശബ്ദം കേൾക്കാനായില്ല. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. അപകടത്തിൽ അമ്പതിലേറെ പേരാണ് മരിച്ചത്. നൂറിലേറെ പേർ മരിച്ചെന്ന സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. എഴുന്നൂറിലധികം പേരാണ് അപകടസമയം പാളത്തിൽ ഉണ്ടായിരുന്നത്. അപകടത്തെ കുറിച്ചുള്ള വിശദ വിവരങ്ങൾ ലഭ്യമല്ല.

 

 

Amritsar train accident video pic.twitter.com/hb9Q3f9qL6

— Satinder pal singh (@SATINDER_13) October 19, 2018 ">

 

 

 

 

 

OTHER SECTIONS