അമേരിക്കയിൽ ട്രെയിൻ പാളം തെറ്റി മൂന്ന് മരണം; അൻപതിലധികം പേർക്ക് പരിക്കേറ്റു

By Vidyalekshmi.26 09 2021

imran-azhar

വാഷിംഗ്ടൺ: മോണ്ടാന സംസ്ഥാനത്തുണ്ടായ ട്രെയിൻ അപകടത്തിൽ മൂന്നുപേർ മരിച്ചതായി റിപ്പോർട്ട്. അൻപതിലധികം പേർക്ക് പരിക്കേറ്റു. ശനിയാഴ്‌ച പ്രാദേശിക സമയം വൈകിട്ട് നാലിനാണ് മോണ്ടാനയിലെ ജോപ്ളിനിൽ അപകടമുണ്ടായത്.

 

ആംട്രാക്ക് റെയിൽ കമ്പനിയുടെ യാത്രാ ട്രെയിനിന്റ അഞ്ചോളം കോച്ചുകളാണ് പാളം തെറ്റിയത്.സിയേറ്റിൽ നിന്നും ചിക്കാഗോയിലേക്ക് പോയ ട്രെയിനാണ് അപകടം സംഭവിച്ചത്.

 

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും മറ്റുള‌ളവർക്ക് സുരക്ഷിത യാത്രയ്‌ക്കുമായി ശ്രമം നടത്തുകയാണെന്ന് കമ്പനി അറിയിച്ചു. 147 യാത്രക്കാരും 13 ജീവനക്കാരുമാണ് ട്രെയിനിൽ ഉണ്ടായിരുന്നത്.

 


യാത്രക്കാരുടെ രക്ഷയ്‌ക്കായി ജീവനക്കാർ എത്തിയതായി മൊണ്ടാന ദുരന്ത-അടിയന്തര സർവീസ് കോ-ഓർഡിനേറ്റർ അറിയിച്ചു. പരിക്കേറ്റവരെ സ്ഥലത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

OTHER SECTIONS