By online desk .23 11 2020
തിരുവനന്തപുരം : എറണാകുളം സൗത്ത്-കാരയ്ക്കല്‍, കാരയ്ക്കല്‍-എറണാകുളം സൗത്ത് സ്പെഷല്‍ ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. ചൊവ്വാഴ്ച രാത്രി 10.30 നു സർവീസ് നടത്താനിരുന്ന എറണാകുളം-കാരയ്ക്കല്‍ സ്പെഷല്‍ ട്രെയിന്‍ തിരുച്ചിറപ്പള്ളി വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളു. ബുധനാഴ്ച വൈകീട്ട് 4 .20 നു സർവീസ് നടത്തുന്ന കാരക്കൽ എറണാകുളം സ്പെഷ്യൽ ട്രെയിനും തിരുച്ചിറപ്പള്ളിയില്‍ യാത്ര അവസാനിപ്പിക്കും. ചൊവ്വാഴ്ച പുറപ്പെടുന്ന എറണാകുളം സൗത്ത്-ഹസ്രത് നിസാമുദീന്‍ പ്രതിവാര സ്പെഷല്‍ ട്രെയിനിന് ഒരു സ്ലീപ്പര്‍ ക്ലാസ് കോച്ചു കൂടി അധികമായി അനുവദിച്ചതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു.