കൊച്ചുവേളി - ബാനസ്‌വാടി ട്രെയിന്‍ സര്‍വീസ് ശനിയാഴ്ച കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഫ്‌ളാഗ് ഓഫ് ചെയ്യും

By Sarath Surendran.17 10 2018

imran-azhar

 

ട്രെയിനുകളില്‍ എ.സി. ത്രീ ടയര്‍ കോച്ചുകള്‍ ഉണ്ടായിരിക്കും.

 തിരുവനന്തപുരം : കൊച്ചുവേളിയില്‍ നിന്ന് ബാനസ്‌വാടിയിലേക്ക് (ബാംഗളൂര്‍) പുതുതായി ആരംഭിക്കുന്ന കൊച്ചുവേളി- ബാനസ്‌വാടി - കൊച്ചുവേളി ദ്വൈവാര എക്‌സ്പ്രസ്സ് ട്രെയിന്‍ (നമ്പര്‍ 16319/16320) ശനിയാഴ്ച (ഒക്ടോബര്‍ 20, 2018) രാവിലെ 11 മണിക്ക് തിരുവനന്തപുരം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ടൂറിസം സഹമന്ത്രി (സ്വതന്ത്ര ചുമതല) അല്‍ഫോണ്‍സ് കണ്ണന്താനം ഫ്ലാഗ് ഫ് ഓഫ് ചെയ്യും. ഈ സ്‌പെഷ്യല്‍ ട്രെയിനിന് കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, തൃശ്ശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, സേലം, ബംഗാര്‍പേട്ട്, വൈറ്റ്ഫീല്‍ഡ്, കൃഷ്ണരാജപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

 

ബാനസ്‌വാടി- കൊച്ചുവേളി (ദ്വൈവാര) ഹംസഫര്‍ എക്‌സ്പ്രസ്സിന്റെ പതിവ് സര്‍വ്വീസ് 21 ന് ആരംഭിക്കും.

 

കൊച്ചുവേളി - ബാനസ്‌വാടി ട്രെയിനിന്റെ പതിവ് സര്‍വ്വീസിന് 25-10-2018 (വ്യാഴാഴ്ച) തുടക്കമാകും. വ്യാഴം, ശനി ദിവസങ്ങളില്‍ വൈകിട്ടു 6.05 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍. 16319) പിറ്റേദിവസം രാവിലെ 10.45 ന് ബാനസ്‌വാടിയിലെത്തും. ഈ ട്രെയിനിന് കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, തൃശ്ശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, സേലം, ബംഗാര്‍പേട്ട്, വൈറ്റ്ഫീല്‍ഡ്, കൃഷ്ണരാജപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

 

തിരിച്ച് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ബാനസ്‌വാടിയില്‍നിന്ന് വൈകുന്നേരം 7 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍. 16320) ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 9 മണിക്ക് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തും. ഈ ട്രെയിനിന് കൃഷ്ണരാജപുരം, വൈറ്റ്ഫീല്‍ഡ്, ബംഗാര്‍പേട്ട്, സേലം, ഈറോഡ്, കോയമ്പത്തൂര്‍, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.

 

 

 

 

OTHER SECTIONS