അങ്കമാലിയില്‍ റെയില്‍വേ റിപ്പയര്‍ വാന്‍ തട്ടി വിദ്യാര്‍ത്ഥിനി മരിച്ചു

By priya.12 08 2022

imran-azhar

 

കൊച്ചി: അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ റെയില്‍ പാളം മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോള്‍ റെയില്‍വേ റിപ്പയര്‍ വാന്‍ തട്ടി വിദ്യാര്‍ത്ഥിനി മരിച്ചു. അങ്കമാലി പീച്ചാനിക്കാട് തേലപ്പിള്ളി അനു സാജനാണ് (21) മരിച്ചത്.

 

ആലുവ ഭാഗത്തു നിന്നു ട്രെയിന്‍ വരുന്നതു കണ്ടപ്പോള്‍ അടുത്ത ട്രാക്കിനടുത്തേയ്ക്ക് നീങ്ങി നില്‍ക്കുമ്പോള്‍ ചാലക്കുടി ഭാഗത്തു നിന്ന് ആലുവ ഭാഗത്തേക്കു പോയ റെയില്‍വേ റിപ്പയര്‍ വാന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു പോയ അനു ഇരുമ്പുകമ്പിയില്‍ ഇടിച്ചുവീണ് ഗുരുതരമായി പരുക്കേറ്റു.

 


അങ്കമാലി മോണിങ് സ്റ്റാര്‍ കോളജിലെ വിദ്യാര്‍ത്ഥിനിയാണ് അനു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ബസിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ പാളം മുറിച്ച് കടന്നു സമീപത്തെ കോളജുകളിലേക്കു പോകാറുണ്ട്.

 

 

OTHER SECTIONS