കൊച്ചുവേളി - ബാനസ്‌വാടി ട്രെയിന്‍ സര്‍വീസ് അല്‍ഫോണ്‍സ് കണ്ണന്താനം ഫ്‌ളാഗ് ഓഫ് ചെയ്തു

By Sarath Surendran.20 10 2018

imran-azharതിരുവനന്തപുരം : കേരളത്തിനായി കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന്‌കേന്ദ്ര ടൂറിസം സഹമന്ത്രി (സ്വതന്ത്ര ചുമതല) അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കൊച്ചുവേളിയില്‍ നിന്ന് ബാനസ്‌വാടിയിലേക്ക് (ബാംഗളൂര്‍) പുതുതായി ആരംഭിച്ച കൊച്ചുവേളി- ബാനസ്‌വാടി - കൊച്ചു വേളിഹംസഫര്‍ എക്‌സ്പ്രസ്സ് ട്രെയിന്‍ (നമ്പര്‍ 16319/16320) ഇന്ന് കൊച്ചുവേളി റെയില്‍വേസ്റ്റേഷനില്‍ ഫ്‌ളാഗ് ഓഫ് ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി.

 

നിലവിലെ സാഹചര്യത്തില്‍ എറണാകുളം മുതല്‍ കായംകുളം വരെയുള്ള പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാതെ കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കാനാകാത്ത അവസ്ഥയാണെന്ന് കേന്ദ്ര സഹമന്ത്രി ചൂണ്ടിക്കാട്ടി.

 

കേരളത്തില്‍ നിന്ന് ബാംഗളൂരിലേക്ക് പ്രതിദിനം മൂവായിരത്തോളം ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഹംസഫര്‍ എക്‌സപ്രസ്സ് യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാണെന്ന് അല്‍ഫോണ്‍സ്‌കണ്ണന്താനം പറഞ്ഞു. ഹംസഫര്‍ എക്‌സപ്രസ്സ് പ്രതിദിന സര്‍വീസ് ആക്കണം, ബാനസ്‌വാടിയില്‍ നിന്ന് ബാംഗളൂര്‍കന്റോണ്‍മെന്റ് വരെ സര്‍വീസ് ദീര്‍ഘിപ്പിക്കണം എന്നീ ആവശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.

 

മൈസൂരിലേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിക്കണമെന്നാവാശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കണ്ണന്താനം പറഞ്ഞു.

 

സംസ്ഥാന സഹകരണ, ദേവസ്വംമന്ത്രി കടകംപള്ളിസുരേന്ദ്രന്‍, എ. സമ്പത്ത് എം.പി, ഒ. രാജഗോപാല്‍എം.എല്‍.എ, കരിക്കകം വാര്‍ഡ ്കൗണ്‍സിലര്‍ ഹിമസിജി, തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ശിരീഷ്‌കുമാര്‍ സിന്‍ഹ, അഡീഷണല്‍ ഡിവിഷണല്‍ മാനേജര്‍ പി. ജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

വ്യാഴം, ശനി ദിവസങ്ങളില്‍വൈകിട്ടു 6.05 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍. 16319) പിറ്റേദിവസം രാവിലെ 10.45 ന് ബാനസ്‌വാടിയിലെത്തും. ഈ ട്രെയിനിന് കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, തൃശ്ശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, സേലം, ബംഗാര്‍പേട്ട്, വൈറ്റ്ഫീല്‍ഡ്, കൃഷ്ണരാജപുരം എന്നിവിടങ്ങളില്‍സ്റ്റോപ്പുണ്ടാകും.

 

തിരിച്ച് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ബാനസ്‌വാടിയില്‍ നിന്ന് വൈകുന്നേരം7 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍. 16320) ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 9 മണിക്ക് കൊച്ചുവേളി റെയില്‍വേസ്റ്റേഷനിലെത്തും. ഈ ട്രെയിനിന് കൃഷ്ണരാജപുരം, വൈറ്റ്ഫീല്‍ഡ്, ബംഗാര്‍പേട്ട്, സേലം, ഈറോഡ്, കോയമ്പത്തൂര്‍, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.

 

 

 

 

 

OTHER SECTIONS