ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത എസ്.ഐക്ക് സ്ഥലം മാറ്റം

By Online Desk .16 07 2019

imran-azhar

 

 

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ ഒന്നാം പ്രതിയും എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസും കായിക വിഭാഗം ഡയറക്ടറുടെ സീലും പിടിച്ചെടുത്ത എസ്.ഐക്ക് സ്ഥലം മാറ്റം. കന്റോണ്‍മെന്റ് എസ്.ഐ ബിജുവിനെയാണ് സ്ഥലം മാറ്റിയത്. സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ഷാഫിക്ക് വീണ്ടും ചുമതല നല്‍കി. കന്റോണ്‍മെന്റ് എസ്.ഐയെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ശിവ രഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കേരള സര്‍വകലാശാലയുടെ എഴുതാത്ത നാല് ബണ്ടില്‍ ഉത്തരക്കടലാസുകളാണ് പൊലീസ് പിടിച്ചെടുത്തത്.

OTHER SECTIONS