സുപ്രീംകോടതി ചോദിച്ചാൽ മാത്രം നിലപാട് അറിയിക്കും: ദേവസ്വം ബോർഡ്

By Sooraj Surendran.09 11 2018

imran-azhar

 

 

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി ചോദിച്ചാൽ മാത്രമേ നിലപാട് വ്യക്തമാക്കുകയുള്ളുവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അതേസമയം ശബരിമലയിൽ ഉണ്ടായ അക്രമങ്ങളും പ്രതിഷേധങ്ങളും മറ്റ് അനിഷ്ടസംഭവങ്ങളും കോടതിയെ അറിയിക്കുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. അതേസമയം 13ആം തീയതിയാണ് കോടതിയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത്. മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരമാണ് ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകുന്നത്. മാത്രമല്ല സ്ത്രീപ്രവേശന വിഷയത്തിൽ കോടതിയിൽ സ്വീകരിക്കേണ്ട നിലപാടുകളെപ്പറ്റി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കൂടിയായ എം. രാജഗോപാലൻ നായരോടു നിയമോപദേശം തേടുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

OTHER SECTIONS