തിരുവിതാംകൂര്‍ ദേവസ്വം സെക്രട്ടറി ജയകുമാറിനോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു

By praveen prasannan.20 May, 2017

imran-azhar

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി എസ് ജയകുമാറിനോട് അവധിയില്‍ പോകാന്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. 2013ല്‍ പാത്രം വാങ്ങിയതില്‍ ഒരു കോടി 83 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതും മറ്റ് കേസുകളും കണക്കിലെടുത്താണിത്.

ജയകുമാറിനെ സസ്പന്‍ഡ് ചെയ്യണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും എതിര്‍ത്തു.ദേവസ്വം ബോര്‍ഡ് അംഗങ്ങളായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അജയ് തറയില്‍ എന്നിവര്‍ ജയകുമാര്‍ മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മറ്റൊരംഗമായ രാഘവന്‍ ഇതിനോട് യോജിച്ചില്ല.

അഴിമതിയില്‍ സംസ്ഥാന വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നു. അന്വേഷണം കഴിയും വരെ മാറി നില്‍ക്കണമെന്നാണ് വി എസ് ജയകുമാറിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

എന്നാല്‍ ജയകുമാറിനെ രക്ഷിക്കാനാണ് നീക്കമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവും നിലവില്‍ എം എല്‍ എയുമായ വി എസ് ശിവകുമാറിന്‍റെ സഹോദരനാണ് വി എസ് ജയകുമാര്‍.

OTHER SECTIONS