യുവതിക്ക് ചികിത്സ നിഷേധിച്ചു: മനുഷ്യാവകാശ കമ്മീഷ ൻ കേസെടുത്തു

By Vidyalekshmi.18 09 2021

imran-azhar

 


കൊല്ലം : യുവതിക്ക് ചികിത്സ നിഷേധിച്ച കേസിൽ മനുഷ്യാവകാശ കമ്മീഷ ൻ കേസെടുത്തു. പാരിപ്പള്ളി കല്ലുവാതുക്കൽ സ്വദേശി മിഥുൻ്റെ ഭാര്യ മീരക്കാണ് ഇങ്ങനെയൊരു അനാസ്ഥ ആശുപത്രികളുടെ ഭാഗത്ത് നിന്നുണ്ടയത്.ജീവനില്ലാത്ത ഗർഭസ്ഥ ശിശുവുമായി എത്തിയ യുവതിക്ക് മൂന്ന് സർക്കാർ ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

 


പരവൂർ നെടുങ്ങോലം താലൂക്ക് ആശുപത്രി, കൊല്ലം വിക്ടോറിയ ആശുപത്രി, എസ് എ റ്റി ആശുപത്രി എന്നീ ആശുപത്രികളാണ് ചികിത്സ നിഷേധിച്ചത്.ഒടുവിൽ കൊല്ലം മെഡിക്കൽ കോളേജിൽ യുവതി പ്രസവിക്കുമ്പോൾ കുഞ്ഞ് മരിച്ചിട്ട് ആറ് ദിവസമാണെന്ന് മനസിലായി.

 


കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്.സർക്കാർ ആശുപത്രികൾ ചികിത്സ നിഷേധിക്കാനുണ്ടായ സാഹചര്യം വിശദമായി പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചക്കകം സമർപ്പിക്കണം.

 

 

OTHER SECTIONS