എറണാകുളത്തുനിന്ന് അൽ ഖ്വയ്ദ തീവ്രവാദി സംഘത്തിൽപ്പെട്ട മൂന്നുപേരെ പിടികൂടി

By online desk .18 09 2020

imran-azhar

തിരുവനന്തപുരം : എറണാകുളത്തുനിന്നും അൽ ഖ്വയ്ദ തീവ്രവാദി സംഘത്തിൽപ്പെട്ട മൂന്നുപേരെ അറസ്റ്റ് ചെയ്തതായി എൻ ഐ എ അറിയിച്ചു . ഇന്ന് പുലർച്ചെ നടത്തിയ റെയ്‌ഡുകളിലാണ് ഇവർ പിടിയിലായതെന്നാണ് എൻ ഐ എ അറിയിക്കുന്നത് . ആകെ ഒൻപത് പേരെയാണ് പിടികൂടിയത് ആറ് പേരെ ബംഗാളിലെ മൂർഷിദാബാദിൽ നിന്നും മൂന്ന് പേരെ കേരളത്തിലെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്.

 

രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന തീവ്രവാദി ഗ്രൂപിനെക്കുറിച്ചു നേരത്തെ വിവരം കിട്ടിയിരുന്നുഎന്നും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെയെല്ലാം പിടികൂടിയതെന്നും എൻഐഎ പറയുന്നു. പശ്ചിമ ബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്താനും പദ്ധതിയിട്ടിരുന്നു. ഈമാസം 11 നാണ് ഇത്തരമൊരുസംഘത്തെ കുറിച്ചുള്ള വിവരം ലഭിച്ചത് . ഡിജിറ്റൽ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എൻഐ വ്യ. ക്തമാക്കി

OTHER SECTIONS