മമതയുടെ വിശ്വസ്തന്‍ ബിജെപിയില്‍

By mathew.14 08 2019

imran-azhar

 

ന്യൂഡല്‍ഹി: ബംഗാള്‍ മുന്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയുമായ സോവന്‍ ചാറ്റര്‍ജി ബി.ജെ.പിയില്‍. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബി.ജെ.പി നേതാക്കളായ അരുണ്‍ സിങ്, മുകുള്‍ റോയ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സോവന്‍ ചാറ്റര്‍ജി ബി.ജെ.പിയില്‍ അംഗത്വമെടുത്തത്.

മമതയെ മുഖ്യമന്ത്രിയാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാക്കളിലൊരാളാണ് ഇപ്പോള്‍ ബി.ജെ.പിയില്‍ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും മുകുള്‍ റോയ് പറഞ്ഞു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ പാര്‍ട്ടിയെന്ന പദവി പോലും ലഭിക്കില്ലെന്നത് താന്‍ വീണ്ടും ആവര്‍ത്തിച്ചു പറയുകയാണെന്നും മുകുള്‍ റോയ് വ്യക്തമാക്കി.

 

OTHER SECTIONS