തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി

By Web Desk.10 07 2020

imran-azhar

 

 

തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. സമ്പർക്ക രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഞായറാഴ്ച ട്രിപ്പിൾ ലോക്ക്ഡൗൺ അവസാനിക്കാനിരിക്കെയാണ് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്. നഗരത്തിലെ ക്ലസ്റ്ററുകളിൽ ബോധവൽക്കരണത്തിന് പ്രത്യേക പദ്ധതികൾ തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

ചില ക്ലസ്റ്ററുകൾ സൂപ്പർ സ്പ്രെഡിലേക്ക് എത്തി, ഇത് എത്രയും വേഗം സമൂഹ വ്യാപനത്തിലേക്ക് കടക്കാം. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്ത് ഇന്ന് 129 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ജില്ലയില്‍ മാത്രം നൂറിലേറെ രോഗികള്‍ ഒരുദിവസം ഉണ്ടാകുന്നത് ഇതാദ്യമായാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നത് ജില്ലയില്‍ വര്‍ധിച്ചത് ഗൗരവകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

 

OTHER SECTIONS