പ്രതിപക്ഷ ബഹളം: മു​ത്ത​ലാ​ക്ക് ബി​ൽ രാജ്യസഭയിൽ അവതരിപ്പിച്ചില്ല

By Sooraj Surendran .31 12 2018

imran-azhar

 

 

ന്യൂ ഡൽഹി: മുത്തലാക്ക് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുന്നത് മാറ്റിവെച്ചു. ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുന്നതിനെതിരെ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എഡിഎംകെ, ഡിഎംകെ, ഇടതു പാർട്ടികൾ, സമാജ്‌വാദി പാർട്ടി, ബിഎസ്പി തുടങ്ങിയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്ത് വരുകയായിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്സഭയിൽ 245 വോട്ടിനാണ് ബിൽ പാസാക്കിയത്. കോണ്‍ഗ്രസ്, തൃണമൂൽ കോണ്‍ഗ്രസ്, എഡിഎംകെ അംഗ ങ്ങൾ അംഗങ്ങൾ ലോക്സഭയിൽ വോട്ടിങ് ബഹിഷ്കരിച്ചിരുന്നു. ബുധനാഴ്ച സഭ വീണ്ടും ചേരും. മുത്തലാക്ക് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.

OTHER SECTIONS