സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ ഗൗതം ദാസ് അന്തരിച്ചു

By Vidyalekshmi.16 09 2021

imran-azharഅഗർത്തല: കോവിഡ് രോഗബാധയെത്തുടർന്ന്ത്രിപുരയിലെ സിപിഎം സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ ഗൗതം ദാസ്(71) അന്തരിച്ചു. കോവിഡിനെത്തുടർന്ന് മൂന്നാഴ്ചയിലേറെയായി ചികിൽസയിലായിരുന്നു.

 

ഇന്നലെ കോവിഡ് നെഗറ്റീവായതോടെ അദ്ദേഹത്തെ ജനറൽ വാർഡിലേക്ക് മാറ്റിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.എന്നാൽ പിന്നീട് വീണ്ടും നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് അന്ത്യം സംഭവിച്ചത്.

 


ത്രിപുരയിൽ 1979 ൽ തുടങ്ങിയ സിപിഎം മുഖപത്രമായ ‘ഡെയ്‌ലി ദേശേർകഥ’യുടെ സ്ഥാപക പത്രാധിപർ കൂടിയാണ്. 2015 ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. ഭാര്യയും ഒരു മകളുമുണ്ട്.

 

 

ത്രിപുരയിലെ മുൻനിര നേതാക്കളിൽ ഒരാളായ ഗൗതമിന്റെ നിര്യാണത്തിൽ സിപിഎം സംസ്ഥാന സമിതിയും പ്രതിപക്ഷ നേതാവും മുൻമുഖ്യമന്ത്രിയുമായ മണിക് സർക്കാരും അനുശോചനം രേഖപ്പെടുത്തി.

 

ഗൗതം ദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.ത്രിപുരയിലെ പ്രമുഖ പത്രമായി വളർത്തിയെടുക്കുന്നതിൽ ഗൗതം ദാസിന്റെ പങ്ക് വളരെ വലുതാണെന്നും മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

 

OTHER SECTIONS