ത്രി​പു​ര​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ജ​വാ​ൻ വെ​ടി​വ​ച്ചു കൊ​ന്നു

By BINDU PP .21 Nov, 2017

imran-azhar

 

 

ഗോഹട്ടി: ത്രിപുരയിൽ മാധ്യമപ്രവർത്തകനെ ജവാൻ വെടിവച്ചു കൊന്നു. മുതിർന്ന മാധ്യമപ്രവർത്തകൻ സുദീപ് ദത്ത ഭൗമിക്കാണ് (49) കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ത്രിപുര സ്റ്റേറ്റ് റൈഫിൾസ് (ടിഎസ്ആർ) ജവാൻ നന്ദ റിയാംഗ് അറസ്റ്റിലായി. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് അഗർത്തല ആർകെ നഗറിലെ ടിഎസ്ആർ രണ്ടാം ബറ്റാലിയൻ ഹെഡ്ക്വാർട്ടേഴ്സിലായിരുന്നു സംഭവം. അഗർത്തല കേന്ദ്രമായി പ്രവർത്തിക്കുന്ന ബംഗാളി ദിനപത്രം ചാന്ദൻ പത്രികയിലെ മുതിർന്ന മാധ്യമപ്രവർത്തകനായിരുന്നു സുദീപ് ദത്ത. വാർത്തയുമായി ബന്ധപ്പെട്ട് രണ്ടാം ബറ്റാലിയൻ കമാൻഡന്‍റ് തപൻ ഡെബാർമയെ സന്ദർശിക്കാനാണ് ടിഎസ്ആർ ആസ്ഥാനത്ത് സുദീപ് ദത്ത എത്തിയത്. തപൻ ഡെബാർമയെ കണ്ടതിനു ശേഷം പുറത്തിറങ്ങിയ സുദീപ് ദത്തയും ജവാൻ നന്ദ റിയാംഗും വാക്കുതർക്കമുണ്ടായി.

OTHER SECTIONS