മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്; ത്രിപുരയിൽ കേന്ദ്ര സേനയെ അടിയന്തിരമായി വിന്യസിപ്പിക്കണം: സുപ്രീംകോടതി

By vidya.25 11 2021

imran-azhar

 

ന്യൂഡല്‍ഹി: മുനിസിപ്പല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സേനയെ അടിയന്തിരമായി വിന്യസിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.പോളിങ് തടസ്സപ്പെടുത്താന്‍ ശ്രമം ഉണ്ടായാല്‍ കേന്ദ്ര സേന അംഗങ്ങളുടെ സേവനം പോളിങ് ഉദ്യോഗസ്ഥര്‍ തേടണമെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിര്‍ദേശിച്ചു.

 


70 പോളിങ് ബൂത്തുകളിലും ആവശ്യത്തിന് കേന്ദ്ര സേനയുടെ സേവനം ഉണ്ടാകണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ത്രിപുരയിയില്‍ രണ്ട് കമ്പനി കേന്ദ്ര സേനയെ കഴിഞ്ഞ ദിവസം വ്യന്യസിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

 

അതേസമയം ഇതിന് പുറമെയാണ് രണ്ട് കമ്പനി കേന്ദ്ര സേനയെ കൂടി വ്യന്യസിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. വോട്ടിങ്ങിന് ഇടയില്‍ നടക്കുന്ന അക്രമങ്ങള്‍ തെളിയിക്കുന്നതിന് ആവശ്യമായ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

 

OTHER SECTIONS