തൃശ്ശൂർ പൂരത്തിന് അതിസുരക്ഷ ; തണ്ടർബോൾട്ടും ബോംബ് സ്‌ക്വാഡും ഉൾപ്പെടുത്തി

By uthara.10 05 2019

imran-azhar

തൃശ്ശൂർ:  ഭീകരാക്രമണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തൃശ്ശൂർ പൂരത്തിന്  വൻസുരക്ഷ ഒരുക്കി . തൃശ്ശൂരിൽ സുരക്ഷയുടെ ഭാഗമായി പല കേന്ദ്ര ഏജൻസികളും ഇത്തവണ പൂരത്തിന് എത്തും . ബോംബുകൾ കണ്ടെത്തുന്നതിനും നിർവീര്യമാക്കുന്നതിനും വേണ്ടി  അത്യാധുനിക സംവിധാനങ്ങൾ  ആണ് പൂരത്തിനായി കൊണ്ടുവരുന്നത് .. 160 ബോംബുവിദഗ്ധർ ആണ് പൂരസമയത്ത് ഉണ്ടാകുക .

 

അയൽസംസ്ഥാനങ്ങളിലെയും അയൽരാജ്യങ്ങളിലെയും ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തൃശ്ശൂർ പൂരത്തിന് വൻ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയിരിക്കുന്നത് എന്ന് തൃശ്ശൂർ റേഞ്ച് ഐ.ജി. ബൽറാംകുമാർ ഉപാധ്യായ, സിറ്റി പോലീസ് കമ്മിഷണർ യതീഷ്ചന്ദ്ര എന്നിവർ പത്രസമ്മേളനത്തിളുടെ അറിയിച്ചു . സുരക്ഷാസംവിധാനങ്ങൾ പോലീസ് ഒരുക്കിയിരിക്കുന്നത് ശനിയാഴ്‌ച മുതൽ ചൊവ്വാഴ്‌ച വരെയാണ് എന്നും വ്യക്തമാക്കി .

OTHER SECTIONS