തിരുവനന്തപുരം വിമാനത്താവളം ; എതിർപ്പുകൾക്കിടയിലും നടത്തിപ്പ് ചുമതലകൾ ആരംഭിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

By online desk .22 08 2020

imran-azhar

 


ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിൽ സംസ്ഥാന സർക്കാരും കോൺഗ്രസ്സും വലിയ എതിർപ്പുകൾ പ്രകടിപ്പിക്കുന്നതിനിടയിലും അദാനി ഗ്രൂപ്പ് ഏറ്റെടുത്ത വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലക്ക് ഉപകാര നൽകാനുള്ള ആലോചനകളാണ് അദാനി ഗ്രൂപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുസംബന്ധിച്ച ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഉപകരാറിന് ജർമ്മനിയിലെ മ്യൂണിക് വിമാനത്താവള കമ്പനി സഹകരിച്ചേക്കുമെന്നാണ് വിവരം. മറ്റ്‌ ചില വിദേശകമ്പനികളുമായും അദാനി ചർച്ച തുടരുന്നുണ്ട്.


തിരുവനന്തപുരം വിമാനത്താവളത്തിന്റെ വിഷയം പരിശോധിക്കുകായാണെങ്കിൽ വിമാനത്താവളം കൈമാറുന്നതിനുള്ള തീരുമാനം എടുക്കുക മാത്രമാണ് ചെയ്തത്. ഹൈക്കോടതിയുടെ തീരുമാനം പുറത്തുവരേണ്ടതുണ്ട്. കൂടാതെ സംസ്ഥാനത്ത് നിലനിൽക്കുന്ന എതിർപ്പുകളും മറികടക്കേണ്ടതുണ്ട്. അതേസമയം വിമാനത്താവളത്തിന്റെ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്ന പ്രവർത്തി അനിശ്ചിതത്വത്തിലാണ്. അദാനി ഗ്രൂപ്പ് നടത്തിപ്പിനായി വരികയാണെങ്കിൽ ഭൂമി ഏറ്റെടുക്കലിന് മുൻകൈ എടുക്കില്ല എന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. കൂടാതെ സ്വകാര്യ കമ്പനിക്ക് സ്ഥലം വിട്ടു നൽകില്ല എന്ന നിലപാടിലാണ് ഭൂഉടമകൾ

 

OTHER SECTIONS